ന്യൂഡല്‍ഹി | രാജ്യസഭയിലെ സി പി എം കക്ഷി നേതാവായി ബികാഷ് രഞ്ജന്‍ ഭട്ടാചാര്യയെ നിശ്ചയിച്ചു. ജോണ്‍ ബ്രിട്ടാസ് ആയിരിക്കും ഉപനേതാവ്.
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സി പി എം രാജ്യസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. സി പി എമ്മിന് രാജ്യസഭയില്‍ നാല് അംഗങ്ങളാണ് ഉള്ളത്.