parenting
സൂക്ഷിക്കുക, നിങ്ങളുടെ കുട്ടി നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്!
നമ്മളിൽ നിന്ന് കുട്ടികൾ ചില കാര്യങ്ങൾ രഹസ്യമായി നിരീക്ഷിക്കുന്നുണ്ട് എന്ന കാര്യം നിങ്ങൾക്ക് അറിയാമോ? കുട്ടികൾ അവരുടെ ചുറ്റുപാടുകളിൽ നിന്ന് നിരന്തരം എന്തെങ്കിലുമൊക്കെ പഠിക്കുന്നുണ്ട്. അവരുടെ ആദ്യത്തെ മാതൃകകളും അവരുടെ മാതാപിതാക്കളാണ്. കുഞ്ഞു കുട്ടികളാണെങ്കിൽ പോലും അവർ നിങ്ങളിൽ ശ്രദ്ധിക്കുന്നില്ല എന്ന് കരുതുന്ന പല കാര്യങ്ങളും അവർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് എന്നതാണ് സത്യം.

കുട്ടികൾ കാർബൺ പേപ്പറുകൾ ആണെന്നും നമ്മൾ എന്താണ് കാണിക്കുന്നത് അതാണ് അവർ പകർത്തുന്നത് എന്നും നമ്മൾ പറയാറുണ്ട്. എന്നാൽ നമ്മളിൽ നിന്ന് കുട്ടികൾ ചില കാര്യങ്ങൾ രഹസ്യമായി നിരീക്ഷിക്കുന്നുണ്ട് എന്ന കാര്യം നിങ്ങൾക്ക് അറിയാമോ? കുട്ടികൾ അവരുടെ ചുറ്റുപാടുകളിൽ നിന്ന് നിരന്തരം എന്തെങ്കിലുമൊക്കെ പഠിക്കുന്നുണ്ട്. അവരുടെ ആദ്യത്തെ മാതൃകകളും അവരുടെ മാതാപിതാക്കളാണ്. കുഞ്ഞു കുട്ടികളാണെങ്കിൽ പോലും അവർ നിങ്ങളിൽ ശ്രദ്ധിക്കുന്നില്ല എന്ന് കരുതുന്ന പല കാര്യങ്ങളും അവർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് എന്നതാണ് സത്യം. ഇത്തരത്തിൽ നിങ്ങളിൽ നിന്ന് കുട്ടികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ചില കാര്യങ്ങളെ പരിചയപ്പെടാം
നിങ്ങൾ മറ്റുള്ളവരോട് എങ്ങനെയാണ് പെരുമാറുന്നത്?
കുടുംബാംഗങ്ങൾ മുതൽ അപരിചിതർ വരെ കുട്ടി കൂടെയുള്ള സന്ദർഭങ്ങളിൽ നിങ്ങൾ ഇടപെടുന്ന എല്ലാവരുമായുള്ള ബന്ധങ്ങളും കുട്ടി നിരീക്ഷിക്കുന്നുണ്ട്. അവർ ദയ ബഹുമാനം ക്ഷമ എന്നിവയുടെ കാര്യങ്ങൾ നിരീക്ഷിക്കുകയും ഈ സ്വഭാവങ്ങൾ പ്രതിഫലിപ്പിക്കുകയും ചെയ്യും. നിങ്ങൾ അക്ഷമയോടുകൂടിയും ബഹുമാനമില്ലാതെയും ക്രൂരമായിട്ടുമാണ് പെരുമാറുന്നതെങ്കിൽ നിങ്ങളുടെ കുട്ടി നിരീക്ഷിക്കുന്നത് ഈ മാതൃകകൾ ആയിരിക്കും.
അതുകൊണ്ടുതന്നെ മറ്റുള്ളവരുമായുള്ള നിങ്ങളുടെ ഇടപെടലിനെ കുറിച്ച് എപ്പോഴും ജാഗരൂകരായിരിക്കുക. മോശം രീതിയിൽ സംസാരിക്കേണ്ടി വന്നാൽ പോലും അത് കുട്ടികളുടെ മുന്നിൽ വച്ച് ആകാതിരിക്കുക. നിങ്ങൾ സഹാനുഭൂതിയോടെയും ക്ഷമയോടും പെരുമാറുമ്പോൾ കുട്ടിയിൽ മികച്ച സാമൂഹിക നൈപുണ്യം വികസിപ്പിക്കുന്നതിന് വഴിയൊരുക്കം.
നിങ്ങളുടെ സ്വയ പരിചരണ ശീലങ്ങൾ
എല്ലാവർക്കും സെൽഫ് ലവ് എന്നത് അത്യാവശ്യം കാര്യമാണ്. എന്നാൽ സമൂഹത്തിൽ അത് ഇല്ലാത്തവരും ഉണ്ട്. നിങ്ങൾ നിങ്ങളുടെ ഹോബികളിൽ ഏർപ്പെടുന്നതും സ്വയം പരിചരണ ദിനചര്യങ്ങൾ പരിശീലിക്കുന്നതും എല്ലാം നിങ്ങളുടെ കുട്ടി നിരീക്ഷിക്കുന്നു. നിങ്ങൾ സെൽഫ് ലവ് അല്ലെങ്കിൽ സ്വയം പരിചരണം ഉറപ്പാക്കുന്ന ആളാണെങ്കിൽ കുട്ടിക്കും ആ പോസിറ്റീവ് ശീലം ലഭിക്കുന്നു.
മാതാപിതാക്കൾ തമ്മിലുള്ള തർക്കങ്ങൾ അല്ലെങ്കിൽ പൊരുത്തക്കേടുകൾ എങ്ങനെ പരിഹരിക്കുന്നു?
മാതാപിതാക്കൾ തർക്കിക്കുകയോ കലഹിക്കുകയോ ചെയ്യുമ്പോൾ കുട്ടികൾ ശ്രദ്ധയോടെ നിരീക്ഷിക്കുന്നു. വിയോജിപ്പുകൾ ആക്രോശിച്ചാണോ അല്ലെങ്കിൽ മാന്യമായ സംഭാഷണങ്ങളിലൂടെയോ പരിഹരിക്കപ്പെടുന്നത് എന്ന് അവർ നിരീക്ഷിക്കുന്നുണ്ട്. കുട്ടിയിൽ ആരോഗ്യകരമായ ശീലങ്ങൾ ഉണ്ടാക്കുന്നതിൽ മാതാപിതാക്കൾ വളർത്തുന്ന ശീലം വളരെ വലുതാണെന്ന് അതുകൊണ്ടുതന്നെ കുട്ടിയുടെ മുന്നിൽവച്ച് വിയോജിപ്പുകൾ രമ്യതയോടെ പരിഹരിക്കുന്നതാണ് നല്ലത്.
നിങ്ങൾ എങ്ങനെയാണ് സമ്മർദ്ദത്തെ നേരിടുന്നത്?
നിങ്ങളെ അത്ഭുതപ്പെടുത്തുന്ന വിധം തന്നെ മാതാപിതാക്കളുടെ വൈകാരിക അവസ്ഥകളുടെ കാര്യത്തിൽ കുട്ടികൾ വളരെ ധാരണയുള്ളവരാണ്. നിങ്ങൾ സമ്മർദ്ദത്തോടെ എങ്ങനെ പ്രതികരിക്കുന്നു എന്ന് അവർ ശ്രദ്ധിക്കുന്നു. അത് ക്ഷമയോടെ ആണെങ്കിലും നിരാശയോടെയാണെങ്കിലും പൊട്ടിത്തെറിച്ചു കൊണ്ടാണെങ്കിലും കുട്ടികൾ അത് അതേപോലെ അനുകരിക്കുന്നു.
ജോലിയും ജീവിതവും തമ്മിലുള്ള ബാലൻസിംഗ്
നിങ്ങൾ പ്രൊഫഷണൽ ജീവിതവും വ്യക്തികത സമയവും എങ്ങനെ സന്തുലിതമാക്കുന്നു എന്നതും കുട്ടികൾ ശ്രദ്ധിക്കുന്ന കാര്യമാണ്. നിങ്ങൾ ജോലിയുടെ കാര്യത്തിൽ നിരന്തരം സമ്മർദ്ദത്തിലാക്കുകയോ കുടുംബം കാര്യം നോക്കാതിരിക്കുകയോ ചെയ്യുകയാണെങ്കിൽ കുട്ടിക്ക് ജോലിയോട് നിഷേധ മനോഭാവം ഉണ്ടായേക്കാം. ആരോഗ്യകരമായ ബാലൻസിങ് ഈ വിഷയത്തിൽ പ്രധാനപ്പെട്ട കാര്യമാണ്. ഇത്തരത്തിൽ നല്ല മാതൃക കാണിക്കുന്നത് കുട്ടികളിൽ ജോലിക്കും ജീവിതത്തിൽ തുല്യ പ്രാധാന്യം നൽകുന്ന രീതി കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിക്കും.
സാമ്പത്തിക പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു
നിങ്ങൾ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും നിങ്ങളുടെ കുട്ടി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കുട്ടിയുടെ മുൻപിൽ വെച്ച് മികച്ച ബഡ്ജറ്റ് പ്ലാനുകളും പണം സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എടുത്ത് പറയേണ്ടതും പ്രധാനം ആണ്. നിങ്ങളുടെ പെരുമാറ്റത്തെ അടിസ്ഥാനമാക്കി ധനകാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവർ പഠിക്കുന്നു.
കുട്ടി നമ്മളെ കണ്ടാണ് പഠിക്കുന്നത്. കുട്ടികൾക്ക് മികച്ച മാതൃക നൽകേണ്ടതും നമ്മളാണ്. അതുകൊണ്ട് കുട്ടികൾ ഇത്തരം കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് എന്ന് അറിഞ്ഞുവേണം നമ്മൾ പെരുമാറാൻ.