Techno
വില കുറഞ്ഞ മാക്ബുക്ക് അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍
വില കുറഞ്ഞ മാക്ബുക്കുകള്‍ അടുത്ത വര്‍ഷത്തോടെ പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.
ന്യൂഡല്‍ഹി| ആപ്പിള്‍ മാക്ബുക്ക് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. വൈകാതെ തന്നെ കുറഞ്ഞ വിലയില്‍ ആപ്പിള്‍ മാക്ബുക്ക് ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വില കുറഞ്ഞ മാക്ബുക്കുകള്‍ അടുത്ത വര്‍ഷത്തോടെ പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ഡിജി ടൈംസിന്റെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വിദ്യാഭ്യാസ മേഖലയില്‍ ജനപ്രിയമായ വില കുറഞ്ഞ ക്രോംബുക്ക് മോഡലുകളോട് മത്സരിക്കാന്‍ ലാപ്‌ടോപ്പുകള്‍ തയ്യാറാക്കുകയാണ് ആപ്പിള്‍.
കുറഞ്ഞ വിലയില്‍ മാക്ബുക്ക് സീരീസ് കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വില കുറയ്ക്കാനായി കമ്പനി വില കുറഞ്ഞ മെക്കാനിക്കല്‍ ഘടകങ്ങള്‍ ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2024ന്റെ രണ്ടാം പകുതിയിലായിരിക്കും പുതിയ ആപ്പിള്‍ മാക്ബുക്ക് അവതരിപ്പിക്കുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആപ്പിള്‍ ഡബ്ല്യുഡബ്ല്യുഡിസി 2024 ഇവന്റില്‍ വെച്ചായിരിക്കും പുതിയ മാക്ബുക്കുകളുടെ ലോഞ്ചിങ് നടക്കുക. എന്നാല്‍ ഇക്കാര്യം കമ്പനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അടുത്ത വര്‍ഷത്തോടെ ലോഞ്ച് ടൈംലൈന്‍ സ്ഥിരീകരിക്കും.





