Connect with us

ടെക് ഭീമനായ ആപ്പിൾ തങ്ങളുടെ മാക് കമ്പ്യൂട്ടറുകളിൽ ടെച്ച്‌ സ്ക്രീൻ ചേർക്കാൻ തയ്യാറെടുത്തതായി റിപ്പോർട്ടുകൾ. ആപ്പിൾ ഉപഭോക്താക്കളുടെ വർഷങ്ങളായുള്ള ആഗ്രഹമാണ് പൂവണിയുന്നത്. 2025ൽ ടെച്ച് സ്ക്രീനോട് കൂടിയ ആപ്പിളിന്റെ പി സി വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ലാപ്ടോപ്പുകളിൽ ടച്ച് സ്ക്രീൻ ശരിയായി പ്രവർത്തിക്കില്ലെന്ന നിലപാട് തിരുത്തിയാണ് ആപ്പിൾ ടച്ച് സ്ക്രീൻ യുഗത്തിലേക്ക് ചുവടുവെക്കുന്നത്. ലാപ്ടോപ്പുകളിൽ ടച്ച് സ്ക്രീൻ അവതരിപ്പിക്കുന്നത് ഐപാഡ് വിപണിയെ ബാധിക്കുമെന്ന ആശങ്കയും ആപ്പിളിനുണ്ടായിരുന്നു. എന്നാൽ വിപണിയിൽ നേരിടുന്ന കടുത്ത മത്സരം ആപ്പിളിനെ മാറിചിന്തിക്കുവാൻ നിർബന്ധിക്കുകയായിരുന്നു. ഡെൽ ടെക്നോളജീസ്, എച്ച് ഇൻ, മൈക്രോസോഫ്റ്റ്, ലെനോവോ, സാംസങ്, എയ്സർ ഇന്ക് എന്നിവയുൾപ്പെടെ ടെക് കമ്പനികൾ ഏതാനും വർഷങ്ങൾക്ക് മുമ്പ് തന്നെ ലാപ്ടോപ്പിൽ ടച്ച് സ്ക്രീൻ അവതരിപ്പിച്ചിരുന്നു.

 

വീഡിയോ കാണാം

---- facebook comment plugin here -----

Latest