Connect with us

Kerala

ആനി രാജയും രാഹുല്‍ ഗാന്ധിയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

എല്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും റോഡ് ഷോയായായി എത്തിയാണ് ആനിരാജയുടെ പത്രിക സമര്‍പ്പിച്ചത്.രാഹുലും നേതാക്കളും പത്രിക സമര്‍പ്പണത്തിന് മുന്‍പ് റോഡ് ഷോ നടത്തി.

Published

|

Last Updated

കല്‍പറ്റ |യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രണ്ട് സ്ഥാനാര്‍ഥികളും റോഡ് ഷോ നടത്തി. 12 മണിക്ക് എല്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരുമായെത്തിയാണ് ആനിരാജ പത്രിക സമര്‍പ്പിച്ചത്. അതേസമയം രാഹുല്‍ഗാന്ധി പത്രിക സമര്‍പ്പണത്തിന് മുമ്പ് റോഡ് ഷോ നടത്തി 1.30ഓടെയാണ് വരണാധികാരിയായ കളക്ടര്‍ക്ക് പത്രിക നല്‍കിയത്.

എഐസിസി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാല്‍, ദീപദാസ് മുന്‍ഷി, പ്രതിപക്ഷനേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ റോഡ് ഷോയില്‍ രാഹുലിനെ അനുഗമിച്ചു.

 

Latest