Connect with us

Kerala

അടൂരില്‍ കെ എസ് ആര്‍ ടി സി ബസ് ലോറിയിലിടിച്ചു; പത്ത് പേര്‍ക്ക് പരുക്ക്

കാറ്ററിങ് സര്‍വീസിന് പോയ ട്രാവലറിനെ മറികടക്കുമ്പോഴാണ് ബസ് ലോറിയില്‍ ഇടിച്ചത്. ഒരു ട്രാവലറിലും ബസ് ഇടിച്ചു.

Published

|

Last Updated

അടൂര്‍ | എം സി റോഡില്‍ അടൂര്‍ മിത്രപുരത്ത് കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് എതിരെ വന്ന ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പത്ത് പേര്‍ക്ക് പരുക്ക്. കാറ്ററിങ് സര്‍വീസിന് പോയ ട്രാവലറിനെ മറികടക്കുമ്പോഴാണ് ബസ് ലോറിയില്‍ ഇടിച്ചത്. ഒരു ട്രാവലറിലും ബസ് ഇടിച്ചു.

ഇന്ന് രാവിലെ ഏഴോടെയായിരുന്നു സംഭവം. ബസ് യാത്രക്കാരായ ബിനു മാത്യു (50), ഷഹബത്ത് (50), ഷഹാന (23), നിയ ബിനു (18), സിന്ധു (48), റീത്ത (21), എം സുജിത് (38), അശ്വതി (33), ബസ് ഡ്രൈവര്‍ കോട്ടയം മണിമല സ്വദേശി മഹേഷ് (35) എന്നിവര്‍ക്കും കാറ്ററിങ് സര്‍വീസ് വാഹനത്തിലുണ്ടായിരുന്ന കരമരേഷ് (40) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബസ് ഡ്രൈവര്‍ മഹേഷിന്റെ കാലിന് പൊട്ടലുണ്ട്. ലോറി ഡ്രൈവര്‍ ഷെജീര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരുക്കേറ്റവരെ അടൂര്‍ ജനറല്‍ ആശുപത്രിയിലും മറ്റ് രണ്ട് സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.

കോട്ടയത്തു നിന്നും തിരുവനന്തപുരത്തിന് പോയതായിരുന്നു കെ എസ് ആര്‍ ടി സി ബസ്. ചങ്ങനാശ്ശേരിയില്‍ നിന്നും മണ്ണടിയില്‍ പാചക ആവശ്യത്തിനായി പോയതായിരുന്നു കാറ്ററിങ് സര്‍വീസ് വാഹനം. മിത്രപുരത്ത് വച്ച് കാറ്ററിങ് സര്‍വീസ് വാഹനത്തിനെ മറികടക്കുമ്പോഴാണ് എതിരെ വന്ന ലോറിയില്‍ ബസ് ഇടിച്ചത്. ലോറിയില്‍ ഇടിച്ച ശേഷം ബസ് സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം എം സി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.

Content Highlights:
Ten people sustained injuries after a KSRTC bus collided with a truck in Adoor, Pathanamthitta. The injured passengers were swiftly shifted to a nearby hospital for medical care. Local authorities arrived at the scene promptly to rescue passengers and resume normal traffic movement.

Latest