National
ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ പവന്‍ സെഹ്രാവത് ബിജെപിയില്‍ ചേര്‍ന്നു
ഇന്ന് രാവിലെയാണ് പവന്‍ സെഹ്രാവത് ബിജെപിയില്‍ ചേര്‍ന്നത്.
ന്യൂഡല്‍ഹി|ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ പവന്‍ സെഹ്രാവത് ബിജെപിയില്‍ ചേര്‍ന്നു. ഇന്ന് രാവിലെയാണ് പവന്‍ സെഹ്രാവത് ബിജെപിയില്‍ ചേര്‍ന്നത്. സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിന് മിനിറ്റുകള്‍ക്ക് മുമ്പായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ബവാന വാര്‍ഡ് കൗണ്‍സിലറാണ് പവന്‍ സെഹ്രാവത്.
എഎപി രാഷ്ട്രീയം തന്നെ ശ്വാസം മുട്ടിക്കുകയാണെന്ന് ബിജെപിയില്‍ ചേര്‍ന്നതിനുശേഷം പവന്‍ പ്രതികരിച്ചു. എഎപി നേതാക്കളായ ഷെല്ലി ഒബ്റോയിയും ആലി മുഹമ്മദ് ഇഖ്ബാലും ബുധനാഴ്ച ഡല്‍ഹിയുടെ പുതിയ മേയറായും ഡെപ്യൂട്ടി മേയറായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മേയര്‍ തെരഞ്ഞെടുപ്പില്‍ എഎപിയുടെ ഷെല്ലി ഒബ്റോയ് ബിജെപി സ്ഥാനാര്‍ത്ഥി രേഖ ഗുപ്തയെ 34 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വിജയിച്ചത്.
---- facebook comment plugin here -----




