Connect with us

National

ഡല്‍ഹിയില്‍ യുവാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

അഞ്ച് അക്രമികള്‍ തനിക്കും ഹര്‍പ്രീതിനും നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ബന്ധു പോലീസിന് മൊഴി നല്‍കി.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ യുവാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ആമസോണില്‍ മാനേജരായി ജോലി ചെയ്യുന്ന ഹര്‍പ്രീത് ഗില്ലാണ് മരണപ്പെട്ടത്. ഡല്‍ഹിയിലെ ഭജന്‍പുരയിലെ സുഭാഷ് വിഹാര്‍ പ്രദേശത്താണ് സംഭവം നടന്നത്. തലയ്ക്ക് വെടിയേറ്റ ഹര്‍പ്രീത് ഗില്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

യുവാവിനൊപ്പമുണ്ടായിരുന്ന ബന്ധു ചികിത്സയിലാണ്. അഞ്ച് അക്രമികള്‍ തനിക്കും ഹര്‍പ്രീതിനും നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ബന്ധു പോലീസിന് മൊഴി നല്‍കി. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest