National
ജമ്മു കശ്മീരിലെ ഗുല്‍മര്‍ഗിൽ ഹിമപാതത്തില്‍ ഒരു വിദേശി മരിച്ചു; ഒരാളെ കാണാതായി
കഴിഞ്ഞ മൂന്ന് ദിവസമായി കാശ്മീരില്‍ കനത്ത മഞ്ഞ് വീഴ്ചയാണ് അനുഭവപ്പെടുന്നത്
ശ്രീനഗര്‍ | ജമ്മു കശ്മീരിലെ ഗുല്‍മര്‍ഗില്‍ ഹിമപാതത്തില്‍ അകപ്പെട്ട് വിദേശി മരിച്ചു. മറ്റൊരു വിദേശിയെ കാണാതായതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റ് മൂന്ന് വിദേശികളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദേശികളായ അഞ്ച് പേരാണ് ആണ് അപകടത്തില്‍ പെട്ടത്. സ്വദേശികളായ ഗൈഡുമാര്‍ കൂടെയില്ലാതെയാണ് ഇവര്‍ സ്‌കൈ ഡൈവ് ചെയ്യാന്‍ പോയതെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
തിരച്ചിലിനായി ഹെലികോപ്ടറുകളെ വിന്യസിച്ചു. സൈന്യവും പട്രോളിങ് ടീമും രക്ഷാപ്രവര്‍ത്തനം നടത്തുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ മൂന്ന് ദിവസമായി കാശ്മീരില്‍ കനത്ത മഞ്ഞ് വീഴ്ചയാണ് അനുഭവപ്പെടുന്നത്.







