Connect with us

National

മൂന്നാം ഘട്ട കൊവിഡ് വാക്‌സിനേഷന്‍: ഒരു മണിക്കൂറിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തത് 3.5 മില്യണ്‍ പേര്‍

Published

|

Last Updated

ന്യൂഡല്‍ഹി | മെയ് ഒന്നുമുതല്‍ ആരംഭിക്കുന്ന മൂന്നാംഘട്ട വാക്സിനേഷന് വേണ്ടിയുളള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ച് ഒരു മണിക്കൂറിനുളളില്‍ രജിസ്റ്റര്‍ ചെയ്തത് 3.5 മില്യണ്‍ പേര്‍.മെയ് ഒന്നുമുതലാണ് പതിനെട്ട് വയസ് മുതല്‍ 44 വയസ് വരെ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ വിതരണം ചെയ്യുന്നത്.

ഇന്നു രജിസ്ട്രേഷനായി ശ്രമിച്ച 45 വയസ്സിന് താഴെയുളളവര്‍ക്ക് വാക്സിന്‍ വിതരണം ചെയ്യുന്ന ആശുപത്രികള്‍ കണ്ടെത്താനായില്ല. സ്ലോട്ടുകള്‍ ലഭിക്കുന്നത് സംസ്ഥാനത്തെയും സ്വകാര്യ ആശുപത്രികളെയും ആശ്രയിച്ചാണിരിക്കുന്നതെന്ന് ദേശീയ ആരോഗ്യ അതോറിറ്റി സിഇഒ ആര്‍.എസ്.ശര്‍മ വ്യക്തമാക്കിയിരുന്നു

---- facebook comment plugin here -----

Latest