Connect with us

National

പീഡനാരോപണം; കർണാടക മന്ത്രി രാജിവെച്ചു

Published

|

Last Updated

ബെംഗളൂരു | കർണാടക ജലവിഭവ മന്ത്രി രമേശ് ജാർക്കിഹോളി രാജി വെച്ചു. സർക്കാർ ജോലി വാഗ്ദാനം ചെയ്ത് പലതവണ പീഡിപ്പിച്ചുവെന്ന് 25കാരിയാണ് പരാതി നൽകിയത്. പീഡന ദൃശ്യങ്ങൾ പരസ്യമായതിനെ തുടർന്നാണ്​ മുഖ്യമന്ത്രി ബി എസ്​ യെദ്യൂരപ്പക്ക്​ മുന്നിൽ രമേശ് രാജി സമർപ്പിച്ചത്​.

നിരപരാധിയാണെന്നും രാജിവെക്കുന്നത്​ ധാർമികതയുടെ പുറത്താണെന്നും രാജിക്കത്തിൽ പറയുന്നു. പീഡന പരാതിയിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യുവതിക്കുവേണ്ടി ബംഗളൂരുവിലെ ആക്ടിവിസ്​റ്റ് ദിനേശ് കല്ലഹള്ളി ബംഗളൂരു സിറ്റി പൊലീസ് കമീഷണർ കമൽ പന്തിന് പരാതി നൽകി.

കോൺഗ്രസ്-ജെ ഡി എസ് സഖ്യസർക്കാറിനെ താഴെയിറക്കാൻ വിമത നീക്കത്തിന് നേതൃത്വം നൽകിയ നേതാവാണ് രമേശ് ജാർക്കിഹോളി.

Latest