Connect with us

National

വൃദ്ധ മാതാപിതാക്കളെ പരിപാലിക്കുന്നില്ല; മഹാരാഷ്ട്രയില്‍ ഏഴ് ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറച്ചു

Published

|

Last Updated

ഔറംഗാബാദ് | വൃദ്ധരായ മാതാപിതാക്കളെ പരിപാലിക്കാത്തതിനാല്‍ ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറച്ച് ജില്ലാ പഞ്ചായത്ത്. മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലാ പരിഷത് ആണ് ഏഴ് ഉദ്യോഗസ്ഥരുടെ 30 ശതമാനം ശമ്പളം വെട്ടിക്കുറച്ചത്. 12 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് മാതാപിതാക്കളെ പരിപാലിക്കുന്നില്ലെന്ന പരാതി ലഭിച്ചത്.

ഇവരില്‍ ആറ് പേര്‍ അധ്യാപകരാണ്. വെട്ടിക്കുറച്ച വേതനം രക്ഷിതാക്കളുടെ ബേങ്ക് അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ട്. രക്ഷിതാക്കളെ പരിപാലിക്കാത്ത ജീവനക്കാരുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറക്കാന്‍ കഴിഞ്ഞ നവംബറിലാണ് ലാത്തൂര്‍ ജില്ലാ പരിഷതിന്റെ ജനറല്‍ ബോഡി തീരുമാനമെടുത്തത്.

ഇതുപ്രകാരം കഴിഞ്ഞ ഡിസംബറില്‍ നടപടിയെടുത്തു തുടങ്ങിയിരുന്നു. 12 പേര്‍ക്കെതിരെയാണ് പരാതി ലഭിച്ചതെന്നും ഏഴ് പേരുടെ ശമ്പളമാണ് വെട്ടിക്കുറച്ചതെന്നും ജില്ലാ പരിഷത് പ്രസിഡന്റ് അറിയിച്ചു. ഇങ്ങനെ വെട്ടിക്കുറക്കുന്ന ഒരാളുടെ ശമ്പളത്തില്‍ നിന്നുള്ള തുക മാത്രം ശരാശരി 15,000 രൂപ വരും.