Connect with us

National

പ്രതിപക്ഷ പ്രതിഷേധത്തില്‍ രാജ്യസഭ മൂന്ന് തവണ നിര്‍ത്തിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | കര്‍ഷക സമരം പരിഹരിക്കുന്നതില്‍ കേന്ദ്രം സ്വീകരിക്കുന്ന നിഷേധാത്മക സമീപനത്തില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തില്‍ രാജ്യസഭ മൂന്ന് തവണ നിര്‍ത്തിവെച്ചു. കര്‍ഷക പ്രശ്നം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഉപാധ്യക്ഷനായ വെങ്കയ്യ നായിഡു തള്ളിയോടെ പ്രതിപക്ഷം ബഹളംവെക്കുകയായിരുന്നു. രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തി വിഷയം നാളെ ചര്‍ച്ച ചെയ്യാമെന്ന് ഉപാധ്യക്ഷന്‍ വ്യക്തമാക്കിയെങ്കിലും അത് ചെവികൊള്ളാന്‍ പ്രതിപക്ഷം തയ്യാറായില്ല.സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ചു.ഇതോടെ 10.30വരെ സഭ നിര്‍ത്തിവെച്ചു.

തുടര്‍ന്ന് അല്‍പ്പ സയത്തിന് ശേഷം സഭ വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം തുടര്‍ന്നതിനാല്‍ 11.30വരെ നിര്‍ത്തിവെക്കുകയായിരുന്നു. കര്‍ഷക വിഷയത്തില്‍ നിലപാടില്‍ പിന്നോട്ടില്ലാത്ത കേന്ദ്രത്തോട് ഒരു തരത്തിലും സഹകരിക്കില്ലെന്ന് സി പി എം നേതാവായ രാജ്യസഭാ അംഗം എളമരം കരീം പ്രതികരിച്ചു.

തുടര്‍ന്ന് പ്രതിഷേധം ഏത് രൂപത്തില്‍ വേണമെന്നത് സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നു. ഇതില്‍ പ്രതിഷേധം തുടരാന്‍ തീരുമാനിച്ചു. ഇതുപ്രകാരം 11.30ന് മൂന്നാമതും ചേര്‍ന്ന സഭയില്‍ ഇവര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. ഇതോടെ 12.30വരെ സഭ നിര്‍ത്തിവെച്ചതായി ഉപാധ്യക്ഷന്‍ അറിയിക്കുകയായിരുന്നു. ഉച്ചക്ക് ശേഷം രാജ്യസഭക്കൊപ്പം ലോക്‌സഭയും ചേരുന്നുണ്ട്. ഇരു സഭകളിലും കര്‍ഷക നിയമത്തില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ തീരുമാനം.

 

---- facebook comment plugin here -----

Latest