Connect with us

Techno

ക്വാഡ് റിയര്‍ ക്യാമറ, 6,000 എം എ എച്ച് ബാറ്ററി; പതിനായിരത്തിന് താഴെ അടിപൊളി ഫീച്ചറുകളുമായി സ്മാര്‍ട്ട് ഫോണ്‍

Published

|

Last Updated

ന്യൂഡല്‍ഹി | മികച്ച സവിശേഷതകളും തുഛമായ വിലയുമായി ടെക്‌നോ പോവ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണികളിലെത്തി. ക്വാഡ് റിയര്‍ ക്യാമറ, 6,000 എം എ എച്ച് ബാറ്ററി, 128 ജിബി സ്റ്റോറേജ് തുടങ്ങിയ മികച്ച സവിശേഷതകളുണ്ട്. ചൈനയിലെ ട്രാന്‍ഷന്‍ ഹോള്‍ഡിംഗ്‌സിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനി.

4ജിബി+64ജിബി സ്റ്റോറേജുള്ള മോഡലിന് 9,999 രൂപയും 6ജിബി+ 128ജിബിക്ക് 11,999 രൂപയുമാണ് വില. ഡാസ്സ്ല്‍ ബ്ലാക്ക്, മാജിക് ബ്ലൂ, സ്പീഡ് പര്‍പ്പിള്‍ നിറങ്ങളില്‍ ലഭ്യമാണ്. ഡിസംബര്‍ 11ന് ഉച്ചക്ക് 12 മുതല്‍ ഫ്ളിപ്കാര്‍ട്ടില്‍ ഫോണ്‍ വാങ്ങാം.

പുറകുവശത്തെ പ്രധാന ക്യാമറ 16 മെഗാപിക്‌സല്‍ ആണ്. രണ്ട് മെഗാ പിക്‌സല്‍ വീതം രണ്ട് ക്യാമറകളുമുണ്ട്. എട്ട് മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ. പുറകുവശത്ത് ഫിംഗര്‍പ്രിന്റ് സെന്‍സറുണ്ട്. 18വാട്ട് ഡുവല്‍ ഐ സി അതിവേഗ ചാര്‍ജിംഗ് സവിശേഷതയും ലഭിക്കും.

Latest