Connect with us

Kerala

തൃശൂരില്‍ മുഴുവന്‍ സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ ഡി എഫ്

Published

|

Last Updated

തൃശൂര്‍ | തൃശൂര്‍ കോര്‍പ്പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഇടതു മുന്നണി. പട്ടികയില്‍ പുതുമുഖങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. കോര്‍പ്പറേഷനും ജില്ലാ പഞ്ചായത്തും നിലവില്‍ ഇടത് മുന്നണിയാണ് ഭരിക്കുന്നത്. ആകെയുള്ള 16 ബ്ലോക്ക് പഞ്ചായത്തുകളില്‍ 13ഉം 86 ഗ്രാമ പഞ്ചായത്തുകളില്‍ 66ഉം ഇടതിന്റെ കൈയിലാണ്.

കോര്‍പ്പറേഷനിലെ 55 സീറ്റുകളില്‍ സി പി എം 38 സീറ്റിലും സി പി ഐ എട്ടിലും എല്‍ ജെ ഡി മൂന്നിലും മത്സരിക്കും. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനും ജെ ഡി എസിനും രണ്ട് സീറ്റ് വീതവും എന്‍ സി പി, കോണ്‍ഗ്രസ് എസ് എന്നിവക്ക് ഓരോ സീറ്റും നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest