Connect with us

Kerala

വിചാരണ കോടതി മാറ്റണം; ഹരജിയുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍

Published

|

Last Updated

കൊച്ചി |  നടിയെ ആക്രമിച്ച കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ഹരജി. ഇക്കാര്യം ആവശ്യപ്പെട്ട് നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നതായാണ് ഹരജിയിലെ ആരോപണം.

വിസ്താരത്തിന്റെ പേരില്‍ പ്രതിഭാഗത്ത് നിന്ന് മാനസികമായി പീഡനമുണ്ടായപ്പോള്‍ കോടതിയില്‍ നിന്നും ഇടപെടലുണ്ടായിട്ടില്ലെന്നും ഹരജിയിലുണ്ട്. ഹരജി ഹൈക്കോടതി പിന്നീട് പരിഗണിക്കും. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി ജനുവരിയില്‍ വിധി പറയണമെന്ന് സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

---- facebook comment plugin here -----

Latest