Connect with us

Kerala

വ്യാജവാര്‍ത്ത കണ്ടെത്താന്‍ ശ്രീറാം വെങ്കിട്ടരാമനെ നിയോഗിച്ചത് പിന്‍വലിക്കണം: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | വ്യാജവാര്‍ത്ത കണ്ടെത്തുന്നതിനുളള സമിതിയില്‍ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനെ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമന ഉത്തരവ് പിന്‍വലിക്കണമെന്ന് അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്നു കെഎം ബഷീര്‍ എന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഒരാളെ വ്യാജവാര്‍ത്ത കണ്ടെത്താന്‍ നിയോഗിക്കുന്നത് ശരിയായ നടപടിയല്ല. തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായി തിരിച്ചെടുത്തത്.

---- facebook comment plugin here -----

Latest