Covid19
കൊവിഡ്; സഊദിയില്‍ 24 മരണം, 596 പേര്‍ക്ക് രോഗമുക്തി
ദമാം | സഊദിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 24 പേര് കൂടി മരിച്ചു. 596 പേര്‍ക്ക് രോഗം ഭേദമായി. പുതുതായി 468 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മക്ക- 04, ജിദ്ദ- 04, അബഹ- 03, അല്‍ ഹുഫൂഫ്- 01, ഖമീസ് മുശൈത്ത്- 01, ജിസാന്‍- 01, ഹാഇല്‍- 01, ബുറൈദ- 01, നജ്റാന്- 01, അല്‍റസ്- 01, ഹഫര്‍ അല്ബാത്തിന്- 01, തബൂക്ക്- 01, അബൂ അരീഷ്- 01, അല്‍ ഉയൂന്‍- 01, അഹദ് മസാറഹ- 01, അല്‍-റഫഹ- 01 എന്നീ പ്രദേശങ്ങളിലാണ് കൊവിഡ് മരണങ്ങള് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,947 ആയി ഉയര്‍ന്നു. 1.46 ശതമാനമാണ് മരണനിരക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര് കുട്ടികളും 398 പേര് മുതിര്‍ന്നവരും 19 പേര് പ്രായം ചെന്നവരുമാണ്. ആകെ രോഗികളുടെ എണ്ണം 3,37,711 ആയി. ഇവരില്‍ 3,23,208 പേര് രോഗമുക്തി നേടിയതോടെ ആകെ അസുഖം ഭേദമായവരുടെ നിരക്ക് 95.70 ശതമാനമായി ഉയര്‍ന്നു.