Covid19
പത്തനംതിട്ടയില്‍ രണ്ട് ട്യൂഷന് സെന്ററുകളിലെ 15 പേര്‍ക്ക് കൊവിഡ്
പത്തനംതിട്ട | നിബന്ധനകള്‍ മറികടന്ന് പ്രവര്‍ത്തിച്ച രണ്ട് ട്യൂഷന് സെന്ററുകള്‍ മുഖേന പത്തനംതിട്ട കുളനടയിലും കടമ്പനാട്ടും 15 പേര്‍ക്ക് കൊവിഡ്. ട്യൂഷന് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതിന് സംസ്ഥാനത്ത് കര്‍ശന വിലക്ക് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ശാരീരിക അകലം പോലും പാലിക്കാതെ പ്രവര്‍ത്തിച്ച ട്യൂഷന് സെന്ററുകള്‍ മുഖേന വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ട്യൂഷന് സെന്റര്‍ നടത്തുന്ന രണ്ടു പേരുടെ കുടുബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കടമ്പനാട് രണ്ടു കുടുംബങ്ങള്‍ തമ്മിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാനെത്തിയ വ്യക്തിയില്‍ നിന്നും അഞ്ച് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
---- facebook comment plugin here -----