Connect with us

Career Education

കെ എ എസ് പ്രിലിമിനറി പരീക്ഷാഫലം ആഗസ്റ്റ് 26ന് പ്രഖ്യാപിച്ചേക്കും

Published

|

Last Updated

തിരുവനന്തപുരം | കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസ് (കെ എ എസ്) പ്രിലിമിനറി പരീക്ഷാഫലം ആഗസ്റ്റ് 26ന് പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്നതായി പി എസ് സി ചെയര്‍മാന്‍ എം കെ സക്കീര്‍ അറിയിച്ചു. മൂന്ന് സ്ട്രീമുകളിലായി നാലു ലക്ഷത്തോളം ഉദ്യോഗാര്‍ഥികളാണ് കെ എ എസ്
പരീക്ഷയെഴുതിയത്. 3000 മുതല്‍ 4000 ഉദ്യോഗാര്‍ഥികളെ സ്ട്രീം ഒന്നില്‍ ഉള്‍പ്പെടുത്തും. സ്ട്രീം രണ്ട്, മൂന്ന് എന്നിവയില്‍ ആനുപാതികമായ രീതിയില്‍ ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തും. മെയിന്‍ പരീക്ഷക്കു ശേഷം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന് പ്രിലിമിനറി പരീക്ഷയുടെ മാര്‍ക്ക് കൂട്ടില്ല.

ഇതുവരെ നടത്തിയ പരീക്ഷകളുടെ ഫലം വൈകാതെ പ്രസിദ്ധീകരിക്കുമെന്നും പി എസ് സി ചെയര്‍മാന്‍ അറിയിച്ചു.

---- facebook comment plugin here -----

Latest