Connect with us

Covid19

ആശ്വാസം; ഇടുക്കിയില്‍ ഇന്ന് കൊവിഡ് കേസുകളില്ല

Published

|

Last Updated

ഇടുക്കി | സംസ്ഥാനത്ത് എല്ലാ ജില്ലകളിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ഇടുക്കിക്ക് ഇന്ന് ആശ്വാസ ദിനം. ഇടുക്കിയില്‍ ഇന്ന് ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ജൂലൈ 21ന് ശേഷം ഇതാദ്യമായാണ് ഇടുക്കിയില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യാത്ത ദിനം ഉണ്ടാകുന്നത്. ജില്ലയില്‍ 26 പേര്‍ക്ക് ഇന്ന് രോഗമുക്തിയുണ്ട്.

സംസ്ഥാനത്ത് താരതമ്യേന രോഗബാധിതരുടെ എണ്ണം കുറവുള്ള ജില്ലയില്‍ ഒന്ന് ഇടുക്കിയാണ്. 886 പേര്‍ക്കാണ് ഇവിടെ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 550 പേര്‍ക്ക് ഭേദമായി. രണ്ട് പേര്‍ മരിച്ചു. 334 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

സംസ്ഥാനത്ത് ഏറ്റവും കുറവ് രോഗികളുള്ളത് വയനാട് ജില്ലയിലാണ്. 738 പേര്‍. 350 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. രണ്ട് പേര്‍ മരിച്ചു. ഇടുക്കിയിലും വയനാട്ടിലും മാത്രമാണ് രോഗികളുടെ എണ്ണം മൂന്നക്കത്തില്‍ നില്‍ക്കുന്നത്. മറ്റു ജില്ലകളിലെല്ലാം ആയിരം കടന്നിട്ടുണ്ട്.

---- facebook comment plugin here -----

Latest