Connect with us

Ongoing News

നാട്ടകത്ത് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ ജിഷ്ണുവിന്റെത്; മരണത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം

Published

|

Last Updated

കോട്ടയം | കോട്ടയത്തെ നാട്ടകത്ത് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ വൈക്കം വെച്ചൂരില്‍ നിന്നും കാണാതായ ജിഷ്ണു ഹരിദാസിന്റെതാണെന്ന് വ്യക്തമായി. ബന്ധുക്കളെത്തി ജിഷ്ണുവിന്റെ വസ്ത്രം, ചെരുപ്പ് രണ്ടു മൊബൈലുകള്‍ തുടങ്ങിയവ തിരിച്ചറിഞ്ഞതോടെയാണിത്. മറിയപള്ളിയില്‍ ശനിയാഴ്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

ജിഷ്ണു ആത്മഹത്യ ചെയ്യില്ലെന്നും കൊലപ്പെടുത്തിയതാണെന്നുമാണ് ആരോപണം. യുവാവിന്റെ കഴുത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണമാല നഷ്ടപ്പെട്ടതായി പറഞ്ഞ ബന്ധുക്കള്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് എസ് പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
കുമരകത്തെ ബാറിലെ ജീവനക്കാരനായ ജിഷ്ണു ഹരിദാസിനെ ജൂണ്‍ മൂന്നിനാണ് കാണാതായത്.

---- facebook comment plugin here -----

Latest