Covid19
കൊവിഡ് അന്താരാഷ്ട്ര പാനല്‍ ചര്‍ച്ച ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം | വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധര്‍ പങ്കെടുക്കുന്ന കൊവിഡ് 19 അന്താരാഷ്ട്ര പാനല്‍ ചര്‍ച്ച ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7 നടക്കുന്ന സെമിനാറില്‍ കാനഡ, യു എസ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധരര്‍ പങ്കെടുക്കും.
കൊവിഡ് വ്യാപനം തടയാന്‍ വിവിധ രാജ്യങ്ങളിലെ ആരോഗ്യ വകുപ്പ് സ്വീകരിക്കുന്ന നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെയും വിദേശത്തെയും ആരോഗ്യ വിദഗ്ധരുമായി കേരളത്തിലെ ആരോഗ്യ വിദഗ്ധര്‍ നടത്തുന്ന ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സ് അസോസിയേഷന് ഓഫ് കേരളൈറ്റ് മെഡിക്കല്‍ ഗ്രാജുവേറ്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും തത്സമയം ലഭ്യമാകും.
---- facebook comment plugin here -----