Connect with us

National

മഹാരാഷ്ട്രയില്‍ മൂന്ന് പേരെ ആള്‍കൂട്ടം തല്ലിക്കൊന്നു; കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ സന്യാസിമാര്‍

Published

|

Last Updated

മുംബെ |  മഹാരാഷ്ട്രയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ രണ്ട് സന്യാസിമാരടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സുശീല്‍ ഗിരി മഹാരാജ(35), നിലേഷ് തെല്‍ഗാനെ(35), ചിക്കനെ മഹാരാജ് കല്‍പവൃക്ഷ ഗിരി(70) എന്നിവരാണ് മരിച്ചത്. സന്യാസിമാരായ സുശീലും നിലോഷും സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറായിരുന്നു എഴുപതുകാരനായ ചിക്കനെ. പാല്‍ഘര്‍ ജില്ലയിലെ ഗഡ്ചിന്‍ചലെ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

അവങ്ങള്‍ക്കുവേണ്ടി കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയവര്‍ എന്നാരോപിച്ചായിരുന്നു ആള്‍കൂട്ട ആക്രമണം. കല്ലുകളും വടികളും കയ്യിലേന്തിയ ഒരു കൂട്ടമാളുകള്‍ നിയന്ത്രണം വിട്ട്രണ്ട് സന്യാസിമാരെയും അവര്‍ സഞ്ചരിച്ചിരുന്ന കാറിലെ ഡ്രൈവറെയും വകവരുത്തുകയായിരുന്നു. ആക്രമണത്തിനിരായ ഡ്രൈവറെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സമീപത്തുണ്ടായിരുന്ന പോലീസുകാരനും പരുക്കേറ്റു.

ആക്രമണത്തിന്റെസിസിടിവി ദൃശ്യങ്ങളും മറ്റും പുറത്തു വന്നിട്ടുണ്ട്. ചോര ഒലിച്ച് നില്‍ക്കുന്ന 70 വയസുകാരനായ ഡ്രൈവര്‍ ജീവന് വേണ്ടി കരയുന്നതും വീഡിയോയിലുണ്ട്. മറ്റൊരു വീഡിയോയില്‍ പോലീസ് വാഹനം വടിയുപയോഗിച്ച് തല്ലിപ്പൊളിക്കുന്നതും കാണാം.
സംഭവത്തില്‍ 110 പേരെ കസ്റ്റഡിയിലെടുത്തതായി പാല്‍ഘര്‍ ജില്ലാ കലക്ടര്‍ കൈലാഷ് ഷിന്‍ഡെ പറഞ്ഞു. ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുതെന്നും നിങ്ങളുടെ ഗ്രാമത്തില്‍ വന്ന് ആരും കുട്ടികളെ കടത്തിക്കൊണ്ടു പോകില്ലെന്നും കലക്ടര്‍ അറിയിച്ചു.

Latest