Connect with us

National

മഹാരാഷ്ട്ര സ്പീക്കര്‍ തിരഞ്ഞെടുപ്പ് : ബിജെപി പിന്‍മാറി; നാനാ പട്ടോളെ സ്പീക്കര്‍

Published

|

Last Updated

മുംബൈ | മഹാരാഷ്ട്ര സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു. ഇതോടെ മഹാവികാസ് അഘാടി സഖ്യ സ്ഥാനാര്‍ഥി നാനാ പട്ടോളെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
മുന്‍ ബി ജെ പി. എംപിയും കോണ്‍ഗ്രസ് എംഎല്‍എയുമാണ് നാനാ പട്ടോളെ. കിസാന്‍ കാതോരെയെയായിരുന്നു ബിജെപിയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥി.

ഇന്ന് പതിനൊന്ന് മണിയോടെ നിയമസഭ ചേര്‍ന്ന് തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിന് തൊട്ടുമുമ്പായി ബിജെപി സ്ഥാനാര്‍ഥിയെ പിന്‍വലിക്കുകയായിരുന്നു.നടപടിക്രമങ്ങള്‍ അട്ടിമറിച്ചെന്നാരോപിച്ച് വിശ്വാസവോട്ടെടുപ്പിനിടെ കഴിഞ്ഞ ദിവസം ബിജെപി സഭ ബഹിഷ്‌കരിച്ചിരുന്നു.വിദര്‍ഭ മേഖലയിലെ സകോളി മണ്ഡലത്തില്‍നിന്നാണ് നാനാ പട്ടോളെ ജയിച്ചത്.

---- facebook comment plugin here -----

Latest