Connect with us

Kerala

കണ്ണൂരില്‍ എട്ട് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; കായിക അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

Published

|

Last Updated

കണ്ണൂര്‍: പയ്യാവൂര്‍ പഞ്ചായത്തിലെ ചന്ദനാക്കാംപാറയിലെ സ്വകാര്യ സ്‌കൂളില്‍ വിദ്യാര്‍ഥിനികളെ കായിക അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് എട്ട് വിദ്യാര്‍ഥിനികള്‍ പീഡന വിവരം വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു.

ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെയും ശിശു സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അടുത്തിടെ സ്‌കൂളിലെ 200ഓളം കുട്ടികളെ കൗണ്‍സിലിംഗിന് വിധേയരാക്കിയിരുന്നു. ഈ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്ത് വന്നത്.

നേരത്തെയും ഈ അധ്യാപകനെതിരെ പരാതി ഉയര്‍ന്നിരുന്നുവെങ്കിലും സ്‌കൂളിന്റെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടായിരുന്നില്ലെന്ന് ആരോപണമുണ്ട്. അധ്യാപകന്‍ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു. സംഭവത്തില്‍ ശിശു സംരക്ഷണ സമിതി ഇന്ന് കണ്ണൂര്‍ എസ്പിക്ക് റിപ്പോര്‍ട്ട് കൈമാറും.

---- facebook comment plugin here -----

Latest