Connect with us

Gulf

അല്‍ ഇഹ്‌സാന്‍ 11ാമത് ലണ്ടന്‍ മീലാദ് മഹാസമ്മേളനത്തിനു പ്രൗഡോജ്വല സമാപനം

Published

|

Last Updated

ലണ്ടന്‍ | പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മ ദിനാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരുമാസക്കാലമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ അല്‍ ഇഹ്‌സാന്‍ സംഘടിപ്പിച്ച മീലാദ് സമ്മേളനത്തിന് പ്രൗഢമായ സമാപനം. കഴിഞ്ഞ 11 വര്‍ഷമായി യുകെയിലെ മത സാംസ്‌കാരിക ആത്മീയ മേഖലകളില്‍ ശക്തമായി ഇടപെടുന്ന സന്നദ്ധ സംഘടനയാണ് അല്‍ ഇഹ്‌സാന്‍. ലണ്ടനിലെ വൈറ്റ് സിറ്റിയിലെ ഫീനിക്‌സ് അക്കാഡമിയില്‍ സംഘടിപ്പിച്ച സമ്മേളനം വിദ്യാര്‍ഥികളുടെ വ്യത്യസ്തമായ കലാപരിപാടികള്‍, പ്രവാചക പ്രകീര്‍ത്തനങ്ങള്‍, സാംസ്‌കാരിക സമ്മേളനം തുടങ്ങിയവ കൊണ്ട് വ്യത്യസ്തമായി. യു കെയുടെ വ്യത്യസ്ത മേഖലകളില്‍ കഴിഞ്ഞ ഒരു മാസക്കാലമായി അല്‍ ഇഹ്‌സാന്‍ സംഘടിപ്പിച്ചു വരുന്ന മീലാദ് പരിപാടികളുടെ പര്യവസാനമാണ് ശനിയാഴ്ച നടന്ന മഹാ സമ്മേളനം.

വിദ്യാഭ്യാസപരവും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന രാജ്യത്തിനകത്തും പുറത്തുമുള്ള ജനങ്ങളുടെ ഉന്നമനത്തിനു ഇഹ്‌സാന്‍ നല്‍കി വരുന്ന സഹായങ്ങള്‍ വളരെ പ്രശംസനീയമാണെന്ന് സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംഘടയുടെ സ്ഥാപക സമിതിയംഗം അബ്ദുല്‍ അസീസ് പറഞ്ഞു. പ്രവാചകന്‍ ജാതി മത ഭേദമന്യേ ലോക ജനതക്ക് കാരുണ്യമായാണ് നിയോഗിക്കപ്പെട്ടത്. മനുഷ്യേതര ജീവികളോടും സ്‌നേഹത്തോടും സമാധാനത്തോടും മാത്രമാണ് നബി വര്‍ത്തിച്ചത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു കെയിലെ പ്രമുഖ യുവ പണ്ഡിതന്‍ അമര്‍ സിദ്ദീഖി മുഖ്യ പ്രഭാഷണം നടത്തി. അപ്പ ഗഫൂര്‍, അശ്‌റഫ് ബിര്‍മിങ്ഹാം, ഗഫൂര്‍ സൗത്താള്‍ എന്നിവര്‍ സംസാരിച്ചു. അല്‍ ഇഹ്‌സാന്‍ അക്കാഡമിക് ഡയറക്ടര്‍ ശാഹുല്‍ ഹമീദ് സ്വാഗതവും കണ്‍വീനര്‍ സിദ്ദീഖ് നന്ദിയും രേഖപ്പെടുത്തി.