Connect with us

Kerala

പ്രളയവും പേമാരിയും: സംസ്ഥാനത്ത് കാലാവസ്ഥാ നിരീക്ഷണത്തിനായി രണ്ട് റഡാറുകള്‍കൂടി

Published

|

Last Updated

കൊച്ചി: സംസ്ഥാനത്ത് പ്രളയവും പേമാരിയും ദുരന്തം വിതക്കുന്ന സാഹചര്യത്തില്‍ കാലാവസ്ഥാ നിരീക്ഷണത്തിനായി രണ്ട് റഡാറുകള്‍ കൂടി സ്ഥാപിക്കാനൊരുങ്ങുന്നു. ഇതിനായി മന്ത്രാലയം കേരള സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരികയാണെന്ന് ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എംഎന്‍ രാജീവന്‍ പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന കേരള സയന്‍സ് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

ഐഎസ്ആര്‍ഒ നിര്‍മിച്ച ഒരു എക്‌സ് ബാന്‍ഡ് റഡാറും ഒരു സി ബാന്‍ഡ് റഡാറുമാണ് സ്ഥാപിക്കുക. രണ്ട് റഡാറുകളും കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം മുന്‍കൂട്ടിയറിഞ്ഞ് സമയബന്ധിതമായി മുന്നറിയിപ്പ് നല്‍കുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു.

ഇതില്‍ എക്‌സ് ബാന്‍ഡ് റഡാര്‍ കണ്ണൂരിലാണ് സ്ഥാപിക്കുക. സി ബാന്‍ഡ് റഡാര്‍ മംഗളുരുവിലും സ്ഥാപിക്കും. ഈ റഡാറുകള്‍ കണ്ണൂര്‍, കാസര്‍കോഡ്, വയനാട്, കാസര്‍കോഡ് ഉള്‍പ്പെടുന്ന കേരളത്തിന്റെ ഉത്തരമേഖലയിലെ കാലാവസ്ഥാ നിരീക്ഷണത്തിനായി സഹായിക്കും. ഇത് കൂടാതെ അടുത്ത മണ്‍സൂണിന് മുമ്പായി നൂറ് ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷനുകള്‍ കൂടി കേരളത്തില്‍ സ്ഥാപിക്കും.

കേന്ദ്ര കാലാസ്ഥാ വകുപ്പാണ് പുതിയ നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കുകയെങ്കിലും ഇവ സംസ്ഥാന സര്‍ക്കാരിന് കൈമാറും. ഒരു മാസത്തിനുള്ളില്‍ പതിനഞ്ച് ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷനുകള്‍ സ്ഥാപിക്കും. ബാക്കിയുള്ള 85 എണ്ണം 2020 ജൂണിന് മുമ്പായി പൂര്‍ത്തിയാക്കും.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്ല പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും ശക്തമായ പ്രതികരണ സംവിധാനം കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും എംഎന്‍ രാജീവന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest