Connect with us

Kerala

ജോളി ആത്മഹത്യ പ്രവണത കാണിക്കുന്നെന്ന വാര്‍ത്തകള്‍ ഡി ജി പി തള്ളി; അന്വേഷണ സംഘം വിപുലീകരിക്കും

Published

|

Last Updated

തിരുവനന്തപുരം: കൂടത്തായി കൊലപാതകപരമ്പരക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളി ജയിലില്‍ ആത്മഹത്യ പ്രവണത കാണിക്കുന്നുണ്ടെന്നവാര്‍ത്തകള്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ തള്ളി.ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ജോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി

.കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുള്ളതിനാല്‍ അന്വേഷണ സംഘം വിപുലീകരിക്കും. ഓരോ ദിവസവും പുതിയ വിവരങ്ങള്‍ പുറത്ത് വരുന്നതിനാലും ആറ് കൊലപാതകങ്ങള്‍ അന്വേഷിക്കാനുള്ളതിനാലും അന്വഷണ സംഘം വുപുലീകരിക്കേണ്ടതുണ്ട്.റൂറല്‍ എസ് പി . കെ ജി സൈമണ്‍ തന്നെ അന്വഷണ സംഘത്തലവനായി തുടരുമെന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

---- facebook comment plugin here -----

Latest