Connect with us

National

കക്കൂസിനുള്ളില്‍ ഭക്ഷണം പാകം ചെയ്താല്‍ എന്താണ് പ്രശ്‌നം: വിവാദ പ്രതികരണവുമായി മധ്യപ്രദേശ് മന്ത്രി

Published

|

Last Updated

ഭോപ്പാല്‍: മധ്യപ്രദേശിലെ ഒരു അംഗന്‍വാടിയിലെ കക്കൂസില്‍ ഗ്യാസി സിലിണ്ടറും സ്റ്റൗവും ഉപയോഗിച്ച് കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതായ വാര്‍ത്ത വിവാദമായ പശ്ചാത്തലത്തില്‍ വിചിത്ര പ്രതികരണവുമായി സംസ്ഥാന മന്ത്രി. കക്കൂസിനുള്ളില്‍ ഭക്ഷണം പാകം ചെയ്യുന്നതില്‍ പ്രശ്‌നമൊന്നുമില്ലെന്ന് മധ്യപ്രദേശ് മന്ത്രി ഇമര്‍തി ദേവി പറഞ്ഞു. കക്കൂസിനെയും ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്തെയും വേര്‍തിരിക്കാന്‍ അവിടെയൊരു മറയുണ്ടായിരുന്നു. നമ്മളും അങ്ങനെയല്ലേ. ബാത്ത് റൂം അറ്റാച്ച്ഡ് റൂമുകളിലാണ് നമ്മള്‍ താമസിക്കുന്നത്. നമ്മുടെ വീട്ടിലെത്തുന്ന അതിഥികള്‍ ഭക്ഷണം കഴിക്കാതെ മടങ്ങാറുണ്ടോയെന്നും മന്ത്രി ചോദിച്ചു. എന്തായാലും സംഭവം അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കെരാരയിലുള്ള അംഗന്‍വാടിയിലെ പാചകം സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത്. കക്കൂസില്‍ ഗ്യാസ് സിലിണ്ടറും സ്റ്റൗവും ഉപയോഗിച്ച് കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നത് വാര്‍ത്തയായത്. ഭക്ഷണം ചെയ്യുന്ന പാത്രങ്ങളും കക്കൂസിലാണ് സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ അംഗന്‍വാടി സൂപ്പര്‍വൈസര്‍ക്കും വര്‍ക്കര്‍ക്കുമെതിരെ നടപടിയെടുത്തെന്ന് ജില്ല ഓഫിസര്‍ ദേവേന്ദ്ര സുന്ദ്രയാല്‍ അറിയിച്ചു.

---- facebook comment plugin here -----

Latest