Connect with us

Ongoing News

ഉപഭോക്താക്കളുടെ വിവര ശേഖരണത്തിന് പുതിയ ആപ്പുമായി ഫേസ്ബുക്ക്; ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് പണവും നല്‍കും

Published

|

Last Updated

വാഷിംഗ്ടണ്‍: ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പുതിയ ആപ്പുമായി ഫേസ്ബുക്ക്. ഉപഭോക്താക്കള്‍ അവരുടെ ഡിവൈസ് എങ്ങനെ ഉപയോഗിക്കുന്നുവെന്നും എന്തെല്ലാം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്നും തുടങ്ങി വിവരങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റഡി എന്ന ആപ്പ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. എത്ര സമയം ആപ്പുകള്‍ ഉപയോഗിക്കുന്നു, ഡിവൈസ് ഉപയോഗിച്ച് എന്തെല്ലാം കാര്യങ്ങള്‍ ചെയ്യുന്നു, ഏതു രാജ്യക്കാരനാണ്, ഏത് തരം നെറ്റ് വര്‍ക്ക് ഉപയോഗിക്കുന്നു തുടങ്ങിയ വിവരങ്ങളും ആപ് ശേഖരിക്കും. ഉപഭോക്താക്കള്‍ ഈ വിവരങ്ങള്‍ കൈമാറുന്നതിന് പ്രത്യുപകാരമായി അവര്‍ക്ക് പണം നല്‍കുമെന്നും ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്. എന്നാല്‍ എത്ര പണം നല്‍കുമെന്നത് വ്യക്തമാക്കിയിട്ടില്ല.

തുടക്കത്തില്‍ ഇന്ത്യയിലും അമേരിക്കയിലും അമേരിക്കയിലും മാത്രമാണ് ആപ്പ് ലഭ്യമാകുക. ഫേസ്ബുക്ക് നല്‍കുന്ന ഒരു പരസ്യലിങ്കില്‍ പ്രവേശിച്ച് വേണം ആപ്പ് ഉപയോഗിക്കുന്നതിന് യോഗ്യത നേടാന്‍. ആപ് ഉപയോഗിക്കാന്‍ അനുമതി ലഭിച്ചാല്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് സ്റ്റഡി ആപ് ഡൗണ്‍ലോഡ് ചെയ്ത ഉപയോഗിക്കാം.

ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ ഗവേഷണങ്ങള്‍ക്കാണ് ഇത്തരത്തില്‍ വിവരങ്ങള ശേഖരിക്കുന്നതെന്ന് ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും ഈ ആപ്പിലൂടെ ചുരുങ്ങിയ ചില വിവരങ്ങള്‍ മാത്രമെ കമ്പനി ശേഖരിക്കുന്നുള്ളൂവെന്നും ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു.

അതേസമയം, ഉപഭോക്താക്കളുടെ യൂസര്‍ ഐഡി, പാസ്‌വേഡുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍, മെസ്സേജുകള്‍ തുടങ്ങിയവ ആപ് വഴി ശേഖരിക്കില്ലെന്ന് കമ്പനി ഉറപ്പുനല്‍കുന്നുണ്ട്. ഉപഭോക്താക്കളില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ മൂന്നാം കക്ഷിക്ക് കൈമാറില്ലെന്നും ഫേസ്ബുക്ക് വ്യക്തമാക്കുന്നു. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമെ സ്റ്റഡി ആപ്പ ്ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പിന്‍മാറാമെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.

നേരത്തെ ഫേസ്ബുക്ക് റിസര്‍ച്ച് ആപ് എന്ന പേരില്‍ ആപ്പിള്‍ ആന്‍ഡ്രോയിഡ് സ്‌റ്റോറുകളില്‍ ആപ്പ് പുറത്തിറക്കിയിരുന്നു. ഇതിനെ വിമര്‍ശിച്ച് ആപ്പിള്‍ രംഗത്ത് വരികയും ചെയ്തിരുന്നു.

Latest