Connect with us

National

സാങ്കേതിക തകരാര്‍: ഡല്‍ഹി മെട്രോ പാതയില്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഡല്‍ഹി മെട്രോയിലെ ഖുത്തുബ് മീനാര്‍, സുല്‍ത്താന്‍പൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ മണിക്കൂറുകളോളം ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. ഹുദാ സിറ്റി സെന്ററിനെയും സമയ്പൂര്‍ ബദ്‌ലിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയിലാണ് ഗതാഗത തടസ്സമുണ്ടായത്. രാവിലെ തിരക്കേറിയ സമയത്തുണ്ടായ പ്രശ്‌നം നിരവധി യാത്രക്കാരെ പ്രതിസന്ധിയിലാക്കി.

സംഭവത്തെ കുറിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ റിപ്പോര്‍ട്ട് തേടി. വിശദവിവരം ശേഖരിക്കാന്‍ ഗതാഗത മന്ത്രിക്കു നിര്‍ദേശം നല്‍കിയതായി അദ്ദേഹം ട്വീറ്റ് ചെയ്തു. 20 എന്‍ജിനീയര്‍മാരും സാങ്കേതിക വിദഗ്ധരുമടങ്ങുന്ന സംഘം തകരാറ് പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡി എം ആര്‍ സി) അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ ദുരിതം പരിഹരിക്കുന്നതിന് സുല്‍ത്താന്‍പൂര്‍, ഖുത്തുബ് മീനാര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ ഫീഡര്‍ ബസുകള്‍ ഏര്‍പ്പെടുത്തിയതായും അധികൃതര്‍ വ്യക്തമാക്കി.

Latest