Connect with us

Kerala

പച്ചയോല വീണ് 11 കെവി ലൈന്‍ പൊട്ടി എല്‍ ടി ലൈനില്‍ വീണു; അമിത വൈദ്യുത പ്രവാഹത്തില്‍ ഗൃഹനാഥന്‍ മരിച്ചു

Published

|

Last Updated

പത്തനംതിട്ട: പച്ചയോല വീണതിനെത്തുടര്‍ന്ന് 11 കെവി ലൈന്‍ പൊട്ടി ലോ ടെന്‍ഷന്‍ ലൈനില്‍ വീണതിനെ തുടര്‍ന്നുണ്ടായ അമിത വൈദ്യുതി പ്രവാഹത്തില്‍ ഒരാള്‍ മരിച്ചു. വെച്ചൂച്ചിറ കുന്നം ചെറുവാഴക്കുന്നേല്‍ ടിഎം തോമസ് (66) ആണ് മരിച്ചത്.

11 കെവി ലൈനില്‍ പച്ചയോല വീണതിനെ തുടര്‍ന്നു തീപിടിത്തമുണ്ടായി. ഓല കത്തി തീര്‍ന്നതിനു പിന്നാലെ ലൈന്‍ പൊട്ടി താഴെയുണ്ടായിരുന്ന ലോ ടെന്‍ഷന്‍ ലൈനില്‍ വീഴുകയായിരുന്നു. തുടര്‍ന്നു മേഖലയിലെ വീടുകളില്‍ അമിത വൈദ്യുതി പ്രവാഹം ഉണ്ടായി. ഈ സമയം വീട്ടിലുണ്ടായിരുന്നു തോമസ് ഷോക്കേറ്റു വീഴുകയായിരുന്നെന്നു കുടുംബാംഗങ്ങള്‍ പറഞ്ഞു. തോമസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

---- facebook comment plugin here -----

Latest