Connect with us

National

സര്‍ക്കാര്‍ പണം ചെലവിട്ട് മായാവതിയുടെ പ്രതിമ നിര്‍മാണം; പൊതു പണം തിരിച്ചടക്കേണ്ടി വരുമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ബി എസ് പിയുടെ പാര്‍ട്ടി ചിഹ്നമായ ആനയുടെയും തന്റെയും പാര്‍ട്ടി സ്ഥാപകനായ കന്‍ഷി റാമിന്റെയും പ്രതിമകള്‍ സര്‍ക്കാര്‍ ചെലവില്‍ നിര്‍മിച്ച മായാവതി പണം തിരിച്ചടക്കേണ്ടി വരുമെന്ന് സുപ്രീം കോടതി. നിര്‍മാണത്തിന് പൊതു പണമാണ് ചെലവിട്ടതെന്ന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. 2600 കോടി രൂപ ചെലവിട്ടാണ് പ്രതിമാ നിര്‍മാണം.

യു പിയിലെ നോയ്ഡ, ലക്‌നൗ എന്നിവിടങ്ങളിലാണ് മായാവതി തന്റെയും പാര്‍ട്ടി ചിഹ്നമായ ആനയുടെയും പ്രതിമകള്‍ സ്ഥാപിച്ചത്. സ്വന്തം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പൊതു പണം ദുരുപയോഗിച്ചതായി ആരോപിച്ച് ഒരു അഭിഭാഷകനാണ് മായാവതിക്കെതിരെ കേസ് ഫയല്‍ ചെയ്തത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസിലെ അന്തിമവാദം ഏപ്രില്‍ രണ്ടിനു കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

Latest