Connect with us

National

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മിനിമം വരുമാനം ഉറപ്പാക്കും: രാഹുല്‍

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുമെന്ന വാഗ്ദാനവുമായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൊഴിലുറപ്പു മാതൃകയില്‍ ഇതിനുവേണ്ട പദ്ധതി നടപ്പിലാക്കും. ഛത്തീസ്ഗഢില്‍ കര്‍ഷക റാലിയില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍.

ദാരിദ്ര്യവും പട്ടിണിയും നിര്‍മാര്‍ജനം ചെയ്യുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. പാവപ്പെട്ടവര്‍ക്ക് നിശ്ചിത തുക ബേങ്ക് അക്കൗണ്ട് വഴി എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇതേവരെ മറ്റൊരു രാജ്യത്തും ഇത്തരമൊരു പദ്ധതി നടപ്പിലാക്കി വിജയിപ്പിച്ചതായി അറിവില്ലെന്നും രാഹുല്‍ പറഞ്ഞു.

ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുക. പിന്നീട് മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കും.

---- facebook comment plugin here -----

Latest