Connect with us

International

പാരീസില്‍ ബേക്കറിയില്‍ സ്‌ഫോടനം; രണ്ട് മരണം

Published

|

Last Updated

പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ ബേക്കറിയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. സംഭവത്തില്‍ 37 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചവര്‍ ആഗ്നിശമന സേനാംഗങ്ങളാണ്. വാതക ചോര്‍ച്ചയെത്തുടര്‍ന്നാണ് സ്‌ഫോടനം.

വാതക ചോര്‍ച്ചയെത്തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ പിന്നീടുണ്ടായ സ്‌ഫോടനത്തില്‍ മരിക്കുകയായിരുന്നു. ബേക്കറിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ പൂര്‍ണമായും തകര്‍ന്നനിലയിലാണ്.

Latest