Connect with us

Kerala

മലപ്പുറം പാണമ്പ്രയില്‍ ടാങ്കര്‍ലോറി മറിഞ്ഞ് വാതകം ചോര്‍ന്നു; പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം

Published

|

Last Updated

മലപ്പുറം: ദേശീയ പാതയില്‍ പാണമ്പ്രയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു വാതകം ചോര്‍ന്നു. പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മംഗലാപുരത്തുനിന്നും ചേളാരി ഐഒസി പ്ലാന്റിലേക്ക് വരികയായിരുന്ന ഐഒസിയുടെ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്. സമീപത്തുള്ള വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തെ വൈദ്യുതി ബന്ധം വേര്‍പ്പെടുിത്തിയിട്ടുണ്ട്. മറിഞ്ഞ ടാങ്കറില്‍നിന്നും മറ്റൊരു ടാങ്കറിലേക്ക് വാതകം മാറ്റിക്കൊണ്ടിരിക്കുകയാണ് . ഏഴ് മണിക്കൂറോളം സമയമെടുത്തെ ഇത് പൂര്‍ത്തിയാക്കാനാകു.

അരക്കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. വീടുകളില്‍ തീ കത്തിക്കരുതെന്നു കര്‍ശന നിര്‍ദേശം നല്‍കി.
വാതക ചോരുന്നതിന്റെ ശക്തി കുറയ്ക്കാനായി ആറിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘങ്ങള്‍ ടാങ്കറിലേക്കു വെളളം പമ്പ് ചെയ്തിരുന്നു. പോലീസും റവന്യൂ ഉദ്യോഗസ്ഥരും ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പു നല്‍കുകയും വീടുകള്‍ കയറിയിറങ്ങി വിവരം അറിയിക്കുകയും ചെയ്തു. ദേശീയ പാതയിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. തൃശൂര്‍ ഭാഗത്തേക്കുള്ള വലിയ വാഹനങ്ങള്‍ രാമനാട്ടുകര ജംഗ്ഷനില്‍നിന്നും ചെറിയ വാഹനങ്ങള്‍ കാക്കഞ്ചേരിയില്‍നിന്നും വഴിതിരിച്ചു വിടുകയാണ്.

---- facebook comment plugin here -----

Latest