Connect with us

National

മധ്യപ്രദേശും രാജസ്ഥാനും ബിജെപിക്ക് നഷ്ടമാകും; കോണ്‍ഗ്രസ് മുന്നേറ്റമെന്ന് സര്‍വേ

Published

|

Last Updated

ന്യൂഡല്‍ഹി: മോദി സര്‍ക്കാറിനെതിരെ വലിയ തോതില്‍ ജനവികാരം നിലനില്‍ക്കുന്നതായും 2019ല്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടുമെന്നും സര്‍വേ. മധ്യപ്രദേശും രാജസ്ഥാനും ബി.ജെ.പിക്ക് നഷ്ടപ്പെടുമെന്നും സര്‍വേ. രണ്ടിടത്തും കോണ്‍ഗ്രസ് ഭരണത്തിലേറുമെന്നും എബിപി- സിഎസ്ഡിഎസ് സര്‍വേ വ്യക്തമാക്കുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് 44 ശതമാനം വോട്ട് നേടുമെന്നും ബിജെപിക്ക് 39 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിക്കുകയെന്നും സര്‍വേ പറയുന്നു.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 49 ശതമാനം വോട്ടുമായി മുന്നിലെത്തുമെന്ന് മൂഡ് ഓഫ് നാഷന്‍ സര്‍വേ പറയുന്നു. രണ്ടാം സ്ഥാനത്ത് എത്തുന്ന ബിജെപിക്ക് 34 ശതമാനം വോട്ടുകളാണ് ലഭിക്കുക. ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സര്‍വേ പുറത്ത് വന്നിരിക്കുന്നത്. നോട്ട് നിരോധനവും തൊഴിലില്ലായ്മയും ജിഎസ്ടിയും ഇന്ധന വിലയും ബിജെപിക്ക് തിരിച്ചടിയാകും.

---- facebook comment plugin here -----

Latest