Connect with us

Kerala

വീരേന്ദ്രകുമാര്‍ എംപിയുടെ നിലപാട് പ്രചോദനം നല്‍കുന്നതെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍

Published

|

Last Updated

കോഴിക്കോട്: എം പി വീരേന്ദ്രകുമാര്‍ എം പിയുടെ നിലപാട് ഇടത് മതേതരകക്ഷികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്നതാണെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍.
കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാറിന്റെ നയങ്ങളും നിയമ നിര്‍മാണങ്ങളും ജനവിരുദ്ധമാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നതാണ് വീരേന്ദ്രകുമാറിന്റെയും സംസ്ഥാന ജെ ഡി യുവന്റെയും പുതിയ നിലപാട് മാറ്റമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
എല്ലാകാലത്തും വര്‍ഗീയതക്കും ആഗോളവത്കരണത്തിനുമെതിരെ ശക്തമായ നിലപാടും സമീപവുമുള്ള ആളാണ് വീരേന്ദ്രകുമാര്‍. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വം ജെ ഡി യുവില്‍ വന്ന മാറ്റത്തില്‍ പ്രതികരിച്ച് കഴിഞ്ഞിട്ടുണ്ട്.
എല്‍ ഡി എഫില്‍ നിന്നും ചില സാഹചര്യത്തില്‍ മാറി പോയവര്‍ തിരിച്ചുവരുന്ന കാര്യത്തില്‍ ബന്ധപ്പെട്ട രഷ്ട്രീയ പാര്‍ട്ടികളാണ് തീരുമാനമെടുക്കേണ്ടത്.
ഓരോ പാര്‍ട്ടിയും ഇതു സംബന്ധിച്ച് തീരുമാനമെടുത്ത് കഴിഞ്ഞാല്‍ തീര്‍ച്ചയായും ഇടതുമുന്നണി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Latest