Connect with us

Gulf

മൂന്ന് മാസം മോര്‍ച്ചറിയില്‍ കിടന്ന മൃതദേഹം നാട്ടിലേക്കയച്ചു

Published

|

Last Updated

അബുദാബി: മൂന്ന് മാസം മോര്‍ച്ചറിയില്‍ കിടന്ന മൃതദേഹം സാമൂഹിക പ്രവര്‍ത്തകന്‍ എം എം നാസറിന്റെ പ്രവര്‍ത്തനഫലമായി നാട്ടിലേക്ക് അയച്ചു. അബുദാബി ലിവയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ആന്ധ്ര പ്രദേശ് വിശാഖപട്ടണം ഈസ്റ്റ് ഗോദാവരി രംഗംപേട്ട സ്വദേശി കേന്ദ്രകോട്ട സതീഷ് (23) ആഗസ്ത് 26 നാണ് ആത്മഹത്യചെയ്തത്. മൃതദേഹം പോലീസ് ഉടന്‍ തന്നെ അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബന്ധുക്കളാരും എത്താത്തത് കാരണം മൃതദേഹം മൂന്ന് മാസത്തോളം ആശപത്രി അധികൃതര്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു. മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ലാത്തത് കാരണം ഹോസ്പിറ്റല്‍ അധികൃതര്‍ പോലീസ് വഴി സ്ഥാനപതി കാര്യാലയത്തില്‍ വിവരം അറിയിച്ചെങ്കിലും മൃതദേഹം സ്വീകരിക്കാന്‍ ആരും മുന്നോട്ട് വന്നില്ല.

സതീഷിന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ ആരും യു എ ഇ യില്‍ ഇല്ലാത്തതാണ് കാരണം, എംബസി ആന്ധ്രാ സര്‍ക്കാറുമായി ബന്ധപ്പെട്ട് നടത്തിയ തീവ്രശ്രമത്തില്‍ സതീശന്റെ നാടും ബന്ധുക്കളേയും കണ്ടെത്തുകയായിരുന്നു. നിയമ പ്രശ്‌നത്തില്‍ കുടുങ്ങിയ മൃതദേഹം അബുദാബിയിലെ സാമൂഹിക പ്രവര്‍ത്തകന്‍ എം എം നാസര്‍ ഇടപെട്ടാണ് ഇന്നലെ അബുദാബിയില്‍ നിന്നും വിശാഖപട്ടണത്തിലേക്കുള്ള വിമാനത്തില്‍ നാട്ടിലേക്ക് അയച്ചത്. സാധാരണ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം സ്വീകരിക്കാന്‍ ആരും മുന്നോട്ട് വന്നില്ലെങ്കില്‍ പൊതുശ്മശാനത്തില്‍ മറവ് ചെയ്യുകയാണ് പതിവ്.

 

---- facebook comment plugin here -----

Latest