Connect with us

National

രോഹിങ്ക്യന്‍ പ്രശ്‌നം: തിങ്കളാഴ്ച സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്ന് കേന്ദ്രം

Published

|

Last Updated

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഭക്ഷണത്തിനായി കൈ നീട്ടുന്ന അഭയാര്‍ഥികള്‍ – File

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അഭയം തേടിയ മ്യാന്‍മറില്‍ നിന്നുള്ള രോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി തിങ്കളാഴ്ച സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. തിരിച്ചയക്കുന്നതിന് എതിരെ രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി കഴിഞ്ഞദിവസം കേന്ദ്രത്തോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയില്‍ അഭയം തേടിയ രോഹിങ്ക്യന്‍ മുസ്ലിംകളെ മ്യാന്‍മറിലേക്ക് തിരിച്ചയക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് വിഷയം കോടതി കയറ്റിയത്. കഴിഞ്ഞ ജൂലൈയില്‍ ആഭ്യന്തര മന്ത്രി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ തങ്ങളെ തിരിച്ചയക്കുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ കണ്‍വെന്‍ഷന്‍ ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അഭയാര്‍ഥികളില്‍ രണ്ട് പേര്‍ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.