Connect with us

Kerala

സംഘര്‍ഷം നിയന്ത്രണ വിധേയമെന്ന് ഡിജിപി; കര്‍ശന നടപടി

Published

|

Last Updated

തിരുവനന്തപുരം: ബിജെപി-സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന തിരുവനന്തപുരം ജില്ലയില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അക്രമികളെ പിടികൂടാന്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇതുവരെ എട്ട് പേരെ കസ്റ്റഡിയിലെടുത്തു.

സിറ്റിയിലെ പത്തോളം എസ്‌ഐമാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപവത്കരിച്ചാണ് അന്വേഷണം. സംഘര്‍ഷമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

---- facebook comment plugin here -----

Latest