Connect with us

National

ഗോപാല്‍ കൃഷ്ണ ഗാന്ധി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

Published

|

Last Updated

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനും പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണറുമായ ഗോപാല്‍ കൃഷ്ണ ഗാന്ധിയെ തിരഞ്ഞെടുത്തു. 17 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നാണ് അദ്ദേഹത്തെ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തത്.

ഡഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. ജനതാദള്‍ യുണൈറ്റഡാണ് ഗാന്ധിയുടെ പേര് നിര്‍ദേശിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസും സിപിഐഎമ്മും ഇതിനെ പിന്തുണക്കുകയായിരുന്നു. ഒടുവിൽ യോഗാവസാനം സാേണിയാ ഗാന്ധി ഗോപാൽ കൃഷ്ണ ഗാന്ധിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.

ആഗസ്റ്റ് അഞ്ചിനാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പു കമ്മീഷന്‍ വിജ്ഞാപനം അനുസരിച്ചു കഴിഞ്ഞ നാലു മുതല്‍ നാമനിര്‍ദേശ പത്രിക നല്‍കാം. എന്നാല്‍, ഇതുവരെ ഭരണപക്ഷം ആരുടെയും പേരുകള്‍ നിര്‍ദേശിച്ചിട്ടില്ല. ഈ മാസം 18നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി.