Connect with us

Palakkad

നീതി നിര്‍വഹണം സമയബന്ധിതമാവുമ്പോള്‍ ജനാധിപത്യം അര്‍ഥപൂര്‍ണമാവും: വി എസ് അച്യുതാനന്ദന്‍

Published

|

Last Updated

പാലക്കാട്: നീതിനിര്‍വഹണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമ്പോഴാണ് ജനാധിപത്യം അര്‍ഥപൂര്‍ണമാവുന്നതെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്ചുതാനന്ദന്‍.

പുതുപ്പരിയാരത്ത് പ്രവര്‍ത്തനം ആരംഭിക്കുന്ന ഗ്രാമന്യായാലയ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. നാട്ടിന്‍പുറങ്ങളിലുണ്ടാവുന്ന തര്‍ക്കങ്ങള്‍ ഗ്രാമന്യായാലയ വഴി പരിഹരിക്കാനാകും. നീതിക്കുവേണ്ടി വര്‍ഷങ്ങളോളം കോടതി കയറിയിറങ്ങുന്നത് ഇതിലൂടെ അവസാനിക്കുമെന്നും വി.എസ് അച്ചുതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

പുതുപ്പരിയാരം പഞ്ചായത്ത് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് ജില്ലയിലെ മൂന്നാമത്തെ ഗ്രാമന്യായാലയ പ്രവര്‍ത്തനം തുടങ്ങുന്നത്. പാലക്കാട് അഡീഷനല്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് എം.പി.ഷൈജലാണ് ഗ്രാമന്യായാലയത്തിന്റെ ന്യായാധികാരി. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി എന്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജഡ്ജി കെ.പി ഇന്ദിര, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഷൈജ, ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് അനില്‍ കെ ഭാസ്‌കര്‍, പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ നാരായണന്‍, ജില്ലാ ഗവ.പ്ലീഡര്‍ വിനോദ് കെ കയനാട്ട്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ കെ സുധീര്‍, പി എ ഗോകുല്‍ദാസ്, കാഞ്ചന സുദേവന്‍ സംസാരിച്ചു.

---- facebook comment plugin here -----

Latest