Connect with us

Qatar

ഇസ്മാഈല്‍ നാദാപുരം പങ്കെടുക്കും

Published

|

Last Updated

ദോഹ: കൈരളി ടി വിയിലെ പട്ടുറുമാല്‍ റിയാലിറ്റി ഷോ 2015ലെ വിജയിയായ ഗായകന്‍ ഇസ്മാഈല്‍ നാദാപുരം ഇന്‍കാസ് സംഘടിപ്പിക്കുന്ന രാഗോത്സത്തില്‍ പങ്കെടുക്കാനായി ദോഹയിലെത്തും. റിമിടോമി, അഫ്‌സല്‍ തുടങ്ങിയ പ്രമുഖരോടൊപ്പമാണ് ഇസ്മാഈല്‍ വേദിയിലെത്തുന്നത്. സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്റെ കീഴില്‍ ഒമ്പതു വര്‍ഷത്തിലേറെയായി ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്ന ഇസ്മാഈല്‍ വിദ്യാര്‍ഥിയായിരിക്കെ കലോത്സവ വേദികളില്‍ പാടിയാണ് സംഗീത രംഗത്ത് വന്നത്. നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. 19ന് എം ഇ എസ് സ്‌കൂള്‍ ഗ്രൗണ്ടിലാണ് രാഗോത്സവം.

Latest