Connect with us

Gulf

'മോഡി സര്‍ക്കാര്‍ ഭരണഘടനയെ വെല്ലുവിളിക്കുന്നു'

Published

|

Last Updated

ഇന്‍കാസ് ദുബൈ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനത്തില്‍
കെ സി വേണുഗോപാല്‍ എം പി സംസാരിക്കുന്നു

ദുബൈ: ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ് മതേതരത്വമാണെന്നും അതിന്റെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്ത് രാഷ്ട്രത്തിന്റെ ആത്മാവ് നഷ്ടപ്പെടുത്താനാണ് മോദി സര്‍ക്കാറിന്റെ ശ്രമമെന്നും മുന്‍ കേന്ദ്ര മന്ത്രിയും എം പിയുമായ കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
ഇന്‍കാസ് ദുബൈ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി ഭരണം തുടങ്ങിയത് മുതല്‍ രാജ്യം ചരിത്രത്തില്‍ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത പ്രതിസന്ധിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്.
ഇതിനെ ചെറുക്കാന്‍ കോണ്‍ഗ്രസ് എല്ലാവരേയും യോജിപ്പിച്ച് നിര്‍ത്തുമെന്നും പ്രവാസികാര്യ വകുപ്പ് ഒഴിവാക്കിയതിനെതിരെ അടുത്ത പാര്‍ലിമെന്റ് സമ്മേളനത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും പ്രവാസികള്‍ക്ക് ഒന്നും ചെയ്യാത്ത സര്‍ക്കാറാണ് കേന്ദ്രം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുബൈ കമ്മിറ്റി പ്രസിഡണ്ട് എന്‍ ആര്‍ മായിന്‍ അധ്യക്ഷത വഹിച്ചു. ഇന്‍കാസ് യു എ ഇ കമ്മിറ്റി ജനറല്‍ സക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, എന്‍ പി രാമചന്ദ്രന്‍, ഷാജി ഖാന്‍, മഹാദേവന്‍, ദിലിപ് ഇബ്രാഹിം, രവിശങ്കര്‍, സി മോഹന്‍ദാസ്, ഷാജി, കെ സി അബുബക്കര്‍, നാസര്‍ കാരക്കമണ്ഡപം എന്നിവര്‍ പ്രസംഗിച്ചു. ഇന്‍ക്കാസ് ദുബൈ കമ്മിറ്റി ജനറല്‍ സിക്രട്ടറി ബി എ നാസര്‍ സ്വാഗതവും ട്രഷറര്‍ സി പി ജലീല്‍ നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest