Connect with us

Idukki

ഇടുക്കി മെഡിക്കല്‍ കോളജിലെ കക്കൂസില്‍ യുവതിക്ക് സുഖപ്രസവം

Published

|

Last Updated

തൊടുപുഴ: ഇടുക്കി മെഡിക്കല്‍ കോളേജിലെ കക്കൂസില്‍ യുവതിയ്ക്ക് സുഖപ്രസവം. ഇടുക്കി കാല്‍വരി മൗണ്ട് സ്വദേശിനി ആശ (23) യാണ് ചികിത്സ ലഭിക്കും മുന്‍പേ പ്രസവിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.40 ഓടെയാണ് സംഭവം.
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സിച്ചു വന്നിരുന്ന യുവതിക്ക് ഇന്നലെ 12 മണിയോടു കൂടി അസ്വസ്ഥതയുണ്ടാകുകയും തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ തിരക്ക് കാരണം യുവതിക്ക് ഡോക്ടര്‍ക്കരികില്‍ എത്താന്‍ കഴിഞ്ഞില്ല. അതിനിടെ അത്യാഹിത വിഭാഗത്തിന് സമീപത്തെ കക്കൂസില്‍ 32 ആഴ്ചകള്‍ മാത്രം പ്രായമെത്തിയ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. മാസം തികയാതെ പ്രസവിച്ചെങ്കിലും കുഞ്ഞിന് കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest