Connect with us

Kerala

വെള്ളാപ്പള്ളി എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ: വി എസ്

Published

|

Last Updated

തിരുവനന്തപുരം: എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്വമേറ്റെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെയാണ് വെള്ളാപ്പള്ളി നടേശനെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ആന ഗര്‍ഭം ധരിച്ചാലും അതു ഞമ്മളുടേതാണെന്ന് വെള്ളാപ്പള്ളി പറയും. എന്തു ഏറ്റെടുക്കുന്ന നിലയില്‍ അദ്ദേഹം എത്തിയെന്നും വി എസ് പറഞ്ഞു.

സമാധിയായിക്കിടന്ന വി എസ് തന്നെ വിമര്‍ശിച്ചുകൊണ്ടാണ് ഉയിര്‍ത്തെഴുന്നേറ്റതെന്ന് വെള്ളാപ്പള്ളി ഇന്നലെ പറഞ്ഞിരുന്നു. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ക്യാപിറ്റല്‍ പണിഷ്‌മെന്റിന് വിധേയമനാക്കിയ ആളാണ് വി എസ്. എന്തെങ്കിലുമൊക്കെ പറഞ്ഞ് ശ്രദ്ധ നേടാനാണ് വി എസ് ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest