Connect with us

Gulf

മാധ്യമ സംവാദം: ജോണ്‍ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്യും

Published

|

Last Updated

ദോഹ: സിറാജ് ദിനപത്രം ഖത്തറില്‍ സംഘടിപ്പിക്കുന്ന മാധ്യമ സംവാദം കൈരളിപീപ്പിള്‍ ടി വി എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്യും. ഒക്‌ടോബര്‍ 21 ബുധന്‍ വൈകുന്നേരം 6.30ന് ദോഹ ഐ സി സി അശോക ഹാളിലാണ് സംവാദം. സിറാജ് ഖത്തര്‍ എഡിഷന്‍ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് “വാര്‍ത്തകളുടെ ഡി എന്‍ എ” എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചിരിക്കുന്നത്.

സിറാജ് മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ല പ്രഭാഷണം നടത്തും. ഖത്തറിലെ മാധ്യമ പ്രവര്‍ത്തകരായ പ്രദീപ് മോനോന്‍, യതീന്ദ്രന്‍, കെ എം മുജീബ് റഹ്മാന്‍, എം ടി എം റഫീഖ്, മുജീബ് റഹ്മാന്‍, രാജേഷ് കുമാര്‍, അലി അക്ബര്‍ തുടങ്ങിയവര്‍ സംസാരിക്കും.

---- facebook comment plugin here -----

Latest