Connect with us

Kerala

ബാര്‍ കോഴ: വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം.മാണിക്കെതിരേ തെളിവില്ലെന്ന വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
പണം ചോദിച്ചതിന് തെളിവുണ്ട് എന്നാല്‍ വാങ്ങിയതിന് തെളിവില്ല എന്ന വിജിലന്‍സ് കണ്ടെത്തല്‍ വിചിത്രമാണ്. വിജിലന്‍സിനെ സര്‍ക്കാര്‍ കൂട്ടിലടച്ച തത്തയാക്കിയെന്നും കോടിയേരി കുറ്റപ്പെടുത്തി. മാണിക്കെതിരെ നടത്തേണ്ട പ്രതിഷേധത്തെക്കുറിച്ച് എല്‍ഡിഎഫ് ചര്‍ച്ച ചെയ്യും. ജൂലൈ 20ന് സിപിഎം അഖിലേന്ത്യാ തലത്തില്‍ അഴിമതിക്കെതിരെ സമരം നടത്തുമെന്നും കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
 

Latest